ആഹ്ലാദം അലതല്ലിയ പ്രവേശനോത്സവ ദിനം
ചെറുവത്തൂര്‍: തൊപ്പിക്കുള്ളില്‍ നിന്നും വെള്ളരി പ്രാവുകള്‍ പറന്നുയര്‍ന്നു...ഒന്നുമില്ലാത് ത പെട്ടിക്കുള്ളില്‍ നിന്നും പൂക്കളും വര്‍ണ്ണബലൂണുകളും പ്രത്യക്ഷമായി. വിദ്യാലയത്തിലെത്തിയ നവാഗതര്‍ വിസ്മയത്തുമ്പിലേറി. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലാണ് വൈകല്യം മറന്ന മനസുമായി എത്തിയ ഉമേഷ് ചെറുവത്തൂര്‍ എല്ലാവരെയും വിസ്മയിപ്പിച്ചത്. ഇരു കാലുകള്‍ക്കും ചലനശേഷി ഇല്ലെങ്കിലും മനക്കരുത്തിന്റെ പിന്‍ബലത്തിലാണ് ഉമേഷ് മാജിക്ക് തെരഞ്ഞെടുത്ത്. കഴിഞ്ഞ 18 വര്‍ഷമായി മാജിക് അവതരിപ്പിക്കുന്നുണ്ട്. ഫയര്‍ എസ്‌കേപ്പ് ഉള്‍പ്പെടെയുള്ള അതിസാഹസിക ഇനങ്ങളെല്ലാം ഉമേഷ് സ്വന്തമായാണ് പഠിച്ചെടുത്തത്. പ്രവേശനോത്സവത്തിനെത്തിയ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഉമേഷ് മാജിക്കുകളെല്ലാം അവതരിപ്പിച്ചത്. കഴിഞ്ഞ തവണ സംസ്ഥാന മികവുത്സവത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച വിദ്യാലയമാണ് ചന്തേര.
ഇക്കുറി 55 കുട്ടികളാണ് ഇവിടെ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയത്. പ്രീ പ്രൈമറിയിലേക്ക് 110 കുട്ടികളും എത്തി.പ്രവേശനോത്സവം പഞ്ചായത്തംഗം വി.പി രാജീവന്‍ ഉദ്ഘാടനം ചെയ്തു. സി.എം മീനാകുമാരി അധ്യക്ഷത വഹിച്ചു. എ.പി.കെ കാസിം കുട്ടികള്‍ക്കുള്ള കുട വിതരണം ചെയ്തു. ടി.വി.പി അബ്ദുല്‍ ഖാദര്‍, സി.എം റഹ്മത്ത്, പി.ബാലചന്ദ്രന്‍ സംസാരിച്ചു
No comments:
Post a Comment