RESOURCES









നവംബര്‍ 14 ശിശുദിനം
കുട്ടികളുടെ ചാച്ചാജി ............




ഇ­ന്ത്യ­യു­ടെ പ്ര­ഥ­മ പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന ജ­വ­ഹർ­ലാൽ നെ­ഹ്‌­റു­വി­ന്റെ ജ­ന്മ­ദി­ന­മാ­യ ന­വം­ബർ 14 ആ­ണ്‌ ശി­ശു­ദി­ന­മാ­യി ആ­ഘോ­ഷി­ക്കു­ന്ന­തെ­ന്ന്‌ ച­ങ്ങാ­തി­മാർ­ക്ക്‌ അ­റി­യാ­മ­ല്ലോ. അ­ന്തർ­ദേ­ശീ­യ ശി­ശു­ദി­നം ന­വം­ബർ 20­നാ­ണ്‌. 117 രാ­ജ്യ­ങ്ങൾ പ­ല ദി­വ­സ­ങ്ങ­ളി­ലാ­യി ശി­ശു­ദി­നം ആ­ഘോ­ഷി­ക്കു­ന്നു­ണ്ട­ത്രെ! കേ­ന്ദ്ര വി­ദേ­ശ­കാ­ര്യ മ­ന്ത്രി­യാ­യി­രു­ന്ന വി കെ കൃ­ഷ്‌­ണ­മേ­നോ­നാ­ണ്‌ അ­ന്തർ­ദേ­ശീ­യ ശി­ശു­ദി­നം എ­ന്ന ആ­ശ­യം ആ­ദ്യ­മാ­യി അ­വ­ത­രി­പ്പി­ച്ച­ത്‌. 1954 ൽ ഐ­ക്യ­രാ­ഷ്‌­ട്ര­സ­ഭ അ­ത്‌ അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്‌­തു. 1889 ൽ ജ­നി­ച്ച നെ­ഹ്‌­റു കു­രു­ന്നി­ലേ ന­ല്ല വാ­യ­നാ­ശീ­ല­മു­ള്ള കൂ­ട്ട­ത്തി­ലാ­യി­രു­ന്നു. അ­തു­കൊ­ണ്ട്‌ ത­ന്നെ ബു­ദ്ധി­മാ­നും. പ­തി­നൊ­ന്നാം വ­യ­സിൽ എ­ഫ്‌ ടി ബ്രൂ­ക്ക്‌ എ­ന്ന അ­ധ്യാ­പ­കൻ നെ­ഹ്‌­റു­വി­നെ വ­ള­രെ­യേ­റെ സ്വാ­ധീ­നി­ച്ചു. അ­ങ്ങ­നെ­യാ­ണ്‌ വി­ദേ­ശ ഭാ­ഷാ സാ­ഹി­ത്യ­ത്തി­ലേ­ക്ക്‌ അ­ദ്ദേ­ഹം ആ­കൃ­ഷ്‌­ട­നാ­കു­ന്ന­ത്‌.
ആ­ഘോ­ഷ­ങ്ങൾ എ­ന്നും ചാ­ച്ചാ­ജി­യു­ടെ ഹ­ര­മാ­യി­രു­ന്നു. അ­തി­നേ­ക്കാ­ളേ­റെ കൊ­ച്ചു ചാ­ച്ചാ­ജി­ക്ക്‌ പ്രി­യം ആ­ണ്ടി­ലൊ­രി­ക്കൽ വ­ന്നു­ചേ­രാ­റു­ള്ള പി­റ­ന്നാ­ളാ­യി­രു­ന്ന­ത്രേ. അ­ന്ന്‌ വി­ശേ­ഷ­പ്പെ­ട്ട ഇ­നം ഉ­ടു­പ്പു­മ­ണി­ഞ്ഞ്‌ ത­നി­ക്ക്‌ വ­ന്നു­ചേ­രു­ന്ന സ­മ്മാ­ന­ങ്ങ­ളും പ്ര­തീ­ക്ഷി­ച്ചി­രി­പ്പാ­കും. വൈ­കു­ന്നേ­രം വി­ശേ­ഷ­പ്പെ­ട്ട ഇ­നം പാർ­ട്ടി­യു­മു­ണ്ടാ­കും. ആ­ഘോ­ഷ­ങ്ങൾ ആ­ഹ്ളാ­ദ­ത്തോ­ടെ വ­ന്നു­ചേ­രു­മ്പോൾ കൊ­ച്ചു നെ­ഹ്‌­റു­വി­ന്‌ ഒ­രു പ­രാ­തി ഉ­ണ്ടാ­കും. ഇ­നി ഇ­ങ്ങ­നെ­യൊ­രു ഹർ­ഷാ­ര­വ­മു­ണ്ടാ­കാൻ ഒ­രു വർ­ഷം കാ­ത്തി­രി­ക്ക­ണ­മ­ല്ലോ. ഇ­ത്ര­യേ­റെ അ­ക­ലം പാ­ടി­ല്ലെ­ന്നും കു­റ­ച്ചു­കൂ­ടി അ­ടു­പ്പം വേ­ണ­മെ­ന്നും അ­ദ്ദേ­ഹം അ­മ്മ­യോ­ട്‌ പ­റ­യു­മാ­യി­രു­ന്നു­വ­ത്രെ. അ­തി­ന്‌ പി­താ­വ്‌ ഒ­രു സൂ­ത്ര­വും ക­ണ്ടെ­ത്തി. ശ­ക­വർ­ഷം, ഹി­ജ്‌­റ വർ­ഷം തു­ട­ങ്ങി­യ കാ­ല­ഗ­ണ­ന­യിൽ മ­ക­ന്റെ പി­റ­ന്നാ­ളു­കൾ ക­ണ്ടെ­ത്തി ചെ­റി­യ ആ­ഘോ­ഷം സം­ഘ­ടി­പ്പി­ക്കു­മാ­യി­രു­ന്നു. അ­ങ്ങ­നെ വർ­ഷ­ത്തിൽ മൂ­ന്നു ത­വ­ണ കൊ­ച്ചു ചാ­ച്ചാ­ജി പി­റ­ന്നാൾ ആ­ഘോ­ഷി­ക്കും.
പൂ­പോ­ലെ കു­ട്ടി­കൾ
പ­നി­നീർ പൂ­ക്ക­ളു­ടെ ആ­രാ­ധ­ക­നാ­യി­രു­ന്നു ചാ­ച്ചാ­ജി­യെ­ന്ന്‌ ച­ങ്ങാ­തി­മാർ­ക്ക­റി­യാ­മ­ല്ലോ. `റോ­സാ­പ്പൂ­വ­പ്പൂ­പ്പൻ` എ­ന്ന വി­ശേ­ഷ­ണം ത­ന്നെ അ­ങ്ങ­നെ ഉ­ണ്ടാ­യത­ത്രെ. ആ­ഭ്യ­ന്ത­ര­കാ­ര്യ­ങ്ങ­ളിൽ ഇ­ട­പെ­ടു­മ്പോ­ഴും കു­ഞ്ഞു­ങ്ങ­ളോ­ടൊ­പ്പം ചി­ല­വ­ഴി­ക്കാൻ അ­ദ്ദേ­ഹം സ­മ­യം ക­ണ്ടെ­ത്തി­യി­രു­ന്നു. പൂ­ന്തോ­ട്ട­ത്തിൽ വി­ടർ­ന്നു നിൽ­ക്കു­ന്ന പൂ­ക്ക­ളെ­പ്പോ­ലെ­യാ­യി­രു­ന്നു ചാ­ച്ചാ­ജി­യു­ടെ കാ­ഴ്‌­ച­യിൽ കു­ട്ടി­കൾ. പൂ­ന്തോ­ട്ട­ത്തി­ലെ ചെ­ടി­ക­ളെ ശു­ശ്രൂ­ഷി­ക്കു­ന്ന­തു­പോ­ലെ കു­ഞ്ഞു­ങ്ങ­ളെ­യും പ­രി­ലാ­ളി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ദേ­ശം. ഭാ­വി­പൗ­ര­ന്മാ­രാ­യ അ­വർ­ക്കു­ണ്ടാ­കു­ന്ന ദോ­ഷ­ങ്ങൾ രാ­ജ്യ­ത്തെ­യും ബാ­ധി­ക്കു­മെ­ന്നാ­യി­രു­ന്നു ചാ­ച്ചാ­ജി പ­റ­ഞ്ഞി­രു­ന്ന­ത്‌.
ജ­യി­ലി­ന­ക­ത്തും മാ­തൃ­ഭൂ­മി­യെ സേ­വി­ക്കു­ന്നു
ഇ­ന്ത്യ­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ന്‌ ശ­ബ്‌­ദ­മു­യർ­ത്തി­യ­തി­ന്‌ നെ­ഹ്‌­റു­വി­നെ ജ­യി­ലി­ല­ട­ച്ച സം­ഭ­വം ച­ങ്ങാ­തി­മാർ കേ­ട്ടി­രി­ക്കു­മ­ല്ലോ. ജ­യി­ലിൽ വ­ച്ചാ­യി­രു­ന്നു അ­ദ്ദേ­ഹം ത­ന്റെ പ്ര­സി­ദ്ധ­മാ­യ `ഇ­ന്ത്യ­യെ ക­ണ്ടെ­ത്തൽ` എ­ന്ന ഗ്ര­ന്ഥം ര­ചി­ക്കു­ന്ന­ത്‌. അ­തു­പോ­ലെ ത­ന്റെ പ്രി­യ മ­കൾ ഇ­ന്ദി­ര­യ്‌­ക്ക­യ­ച്ച ക­ത്തു­കൾ പി­ന്നീ­ട്‌ `ഒ­ര­ച്ഛൻ മ­കൾ­ക്ക­യ­ച്ച ക­ത്തു­കൾ` എ­ന്ന­പേ­രി­ലും പ്ര­സി­ദ്ധ­മാ­യി­രു­ന്നു. ജ­യി­ലി­ന­ക­ത്തു­വ­ച്ചും ചാ­ച്ചാ­ജി മാ­തൃ­ഭൂ­മി­യെ സ്‌­നേ­ഹി­ച്ച­​‍ി­രു­ന്ന­ത്‌. `പ്രാ­യോ­ഗി­ക­മാ­യി`ത്ത­ന്നെ­യാ­യി­രു­ന്നു. എ­ങ്ങ­നെ­യെ­ന്ന­ല്ലേ? കേൾ­ക്കൂ…
തി­ഹാർ ജ­യി­ലിൽ നെ­ഹ്‌­റു­വി­നും മ­റ്റു ത­ട­വു­കാർ­ക്കും കി­ട്ടി­യി­രു­ന്ന ആ­ഹാ­ര­ത്തിൽ ക­ല്ലു­കൾ ധാ­രാ­ള­മു­ണ്ടാ­യി­രു­ന്നു. ഒ­രി­ക്കൽ ജ­യിൽ സൂ­പ്ര­ണ്ടി­നോ­ട്‌ അ­ദ്ദേ­ഹം വ­ള­രെ കൗ­തു­ക­ത്തോ­ടെ ഇ­ങ്ങ­നെ പ­റ­ഞ്ഞു:
“മാ­തൃ­ഭൂ­മി­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി പ്ര­വർ­ത്തി­ച്ച­തി­നാ­ണ­ല്ലോ എ­ന്നെ­യും എ­ന്റെ കൂ­ട്ടു­കാ­രെ­യും ബ്രി­ട്ടീ­ഷ്‌ സർ­ക്കാർ ജ­യി­ലി­ലി­ട്ടി­രി­ക്കു­ന്ന­ത്‌. എ­ന്നാൽ, ഇ­വി­ടെ­ക്കി­ട­ന്നും ഞ­ങ്ങൾ അ­ത്‌ വ­ള­രെ ഭം­ഗി­യാ­യി നി­റ­വേ­റ്റു­ന്നു­ണ്ട്‌…”
സൂ­പ്ര­ണ്ടി­ന്‌ അ­തി­ശ­യ­മാ­യി.
ഇ­വർ രാ­ത്രി­യോ, മ­റ്റോ ജ­യിൽ ചാ­ടു­ന്നു­ണ്ടാ­കു­മോ?
സൂ­പ്ര­ണ്ടി­ന്റെ മു­ഖം ശ്ര­ദ്ധി­ച്ച­പ്പോൾ, നെ­ഹ്‌­റു സ­ര­സ­മാ­യി സം­ഗ­തി വി­വ­രി­ച്ചു:
“ഞ­ങ്ങൾ­ക്ക്‌ കി­ട്ടു­ന്ന ആ­ഹാ­ര­ത്തിൽ നി­റ­യെ ക­ല്ലും മ­ണ്ണു­മാ… അ­താ­വ­ട്ടെ, ഞ­ങ്ങ­ളു­ടെ മാ­തൃ­ഭൂ­മി­യിൽ നി­ന്നു­ള്ള­താ­ണ്‌. അ­ത­ല്ലേ നി­ത്യ­വും ഞ­ങ്ങൾ ക­ടി­ച്ചും ഇ­റ­ക്കി­യും സേ­വ­ന­മാ­ക്കു­ന്ന­ത്‌”,
ചാ­ച്ചാ നെ­ഹ്‌­റു­വി­ന്റെ ഉ­ചി­ത­മാ­യ പ്ര­യോ­ഗം കേ­ട്ട സൂ­പ്ര­ണ്ട്‌ ചി­രി­ച്ചു­പോ­യി.
ആ­രെ­യാ­ണി­ഷ്‌­ടം
പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രി­ക്കു­മ്പോ­ഴും കു­ട്ടി­ക­ളു­മാ­യി ഇ­ട­പ­ഴ­കാൻ അ­ദ്ദേ­ഹ­ത്തി­നു ഉ­ത്സാ­ഹ­മാ­യി­രു­ന്നു­വെ­ന്ന്‌ നേ­ര­ത്തെ സൂ­ചി­പ്പി­ച്ചു­വ­ല്ലോ. ഒ­രി­ക്കൽ അ­ത്ത­ര­മൊ­രു പ­രി­പാ­ടി­യിൽ ഒ­രു പെൺ­കു­ട്ടി എ­ഴു­ന്നേ­റ്റു­നി­ന്നു­കൊ­ണ്ട്‌ ചോ­ദി­ച്ചു.
`ചാ­ച്ചാ­ജി, ആൺ­കു­ട്ടി­ക­ളെ­യാ­ണോ പെൺ­കു­ട്ടി­ക­ളെ­യാ­ണോ അ­ങ്ങേ­ക്ക്‌ കൂ­ടു­ത­ലി­ഷ്‌­ടം…`
ഉ­ട­നെ മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ട്‌ റോ­സാ­പ്പൂ­വ­പ്പൂ­പ്പൻ മ­റു­പ­ടി പ­റ­ഞ്ഞു:
`ഇ­വി­ടെ കൂ­ടു­ത­ലു­ള­ള­ത്‌ പെൺ­കു­ട്ടി­ക­ളാ­ണ­ല്ലോ. അ­തു­കൊ­ണ്ട്‌ പെൺ­കു­ട്ടി­ക­ളെ­യാ­ണ്‌ എ­നി­ക്ക്‌ കൂ­ടു­ത­ലി­ഷ്‌­ടം.`
ഒ­രു ചോ­ദ്യം
ത­ന്റെ രാ­ജ്യ­ത്ത്‌ അ­സ­ന്തു­ഷ്‌­ടി­യു­ടെ ഭ­ര­ണം തു­ട­രു­ന്ന ബ്രി­ട്ടീ­ഷു­കാ­രോ­ടു­ള­ള അ­ദ്ദേ­ഹ­ത്തി­ന്റെ അ­മർ­ഷം പ്ര­സി­ദ്ധ­മാ­യി­രു­ന്നു. കു­ട്ടി­യാ­യി­രി­ക്കു­മ്പോൾ­ത്ത­ന്നെ അ­നീ­തി­യെ ചോ­ദ്യം ചെ­യ്യാൻ അ­ദ്ദേ­ഹ­ത്തി­ന്‌ പ്ര­ത്യേ­ക­മാ­യൊ­രു­ത്സാ­ഹം ത­ന്നെ­യു­ണ്ടാ­യി­രു­ന്നു.
ല­ക്‌­നൗ­വി­ലെ ഒ­രു രാ­ഷ്‌­ട്രീ­യ സ­മ്മേ­ള­ന­ത്തിൽ ഇ­ന്ത്യ­യി­ലെ പേ­രു­കേ­ട്ട വ­ക്കീ­ലും പ്ര­ഭു­വു­മാ­യ മോ­ത്തി­ലാൽ നെ­ഹ്‌­റു ഘോ­ര­ഘോ­രം പ്ര­സം­ഗി­ക്കു­ക­യാ­യി­രു­ന്നു. ബ്രി­ട്ടീ­ഷു­കാർ ഇ­ന്ത്യ­യെ ത­കർ­ക്കു­ന്ന­തി­ലും ഭി­ന്നി­പ്പി­ച്ചു ഭ­രി­പ്പി­ക്കു­ന്ന­തി­ലു­മൊ­ക്കെ മോ­ത്തി­ലാൽ രോ­ഷം പ്ര­ക­ടി­പ്പി­ക്കു­ന്ന­തി­നി­ട­യിൽ ചി­ല സ­മ­യം അ­നു­കൂ­ലി­ച്ചും അ­ഭി­പ്രാ­യം പാ­സാ­ക്കി.
“ബ്രി­ട്ടീ­ഷു­കാ­രെ­യും ന­മ്മു­ടെ സു­ഹൃ­ത്തു­ക്ക­ളാ­യി കാ­ണ­ണം. അ­വ­രിൽ ന­മ്മൾ വി­ശ്വാ­സ­മർ­പ്പി­ക്ക­ണം…”
ഇ­ങ്ങ­നെ പ­റ­ഞ്ഞ­പ്പോൾ, സ­ദ­സിൽ നി­ന്നും ഒ­രു ശ­ബ്‌­ദം.
`ഒ­ന്നു ചോ­ദി­ക്കാ­നു­ണ്ട്‌…`
വ­ള­രെ കർ­ക്ക­ശ­ക്കാ­ര­നും മുൻ­കോ­പി­യും ധാർ­ഷ്‌­ട്യ­ക്കാ­ര­നു­മാ­യ മോ­ത്തി­ലാ­ലി­നെ സ­ക­ലർ­ക്കും പേ­ടി­യാ­യി­രു­ന്നു. എ­ന്തു­പ­റ­ഞ്ഞാ­ലും അ­ദ്ദേ­ഹ­ത്തെ ആ­രും മ­റു­ത്തു പ­റ­ഞ്ഞി­രു­ന്നി­ല്ല. അ­ങ്ങ­നെ­യു­ള്ള ആ­ളെ ആ­രാ­ണ്‌ ചോ­ദ്യം ചെ­യ്യു­ന്ന­ത്‌? അ­തി­ന്‌ ആർ­ക്കാ­ണി­ത്ര ധൈ­ര്യം.
വീ­ണ്ടും ശ­ബ്‌­ദം.. `ഒ­രു ചോ­ദ്യം`
ആ­ളു­കൾ ആ­ശ്ച­ര്യ­ത്തോ­ടെ `ചോ­ദ്യ­കർ­ത്താ­വി­നെ` നോ­ക്കി. ഒ­രു പ­യ്യൻ! അ­ത്‌ ആ­രാ­യി­രു­ന്നു­വെ­ന്നോ? സാ­ക്ഷാൽ നെ­ഹ്‌­റു.
ന­മ്മു­ടെ മ­ഹ­ത്താ­യ സ്വാ­ത­ന്ത്ര്യം
ഇ­ത്ത­രം പ്ര­തി­ക­ര­ണ­ശേ­ഷി­യും അ­ന്യ­രാ­ജ്യ­ക്കാ­രു­ടെ ക­ട­ന്നു­ക­യ­റ്റ­ത്തി­നെ­തി­രെ­യു­ള്ള അ­മർ­ഷ­വും ത­ന്നെ­യാ­യി­രു­ന്നു ബ്രി­ട്ടീ­ഷു­കാ­രെ തു­ര­ത്തി ക­ട­ലി­ന­ക്ക­ര­യ്‌­ക്കെ­ത്തി­ക്കാ­നും അ­ങ്ങ­നെ സ്വ­ത­ന്ത്ര­മാ­യ ന­മ്മു­ടെ രാ­ജ്യ­ത്തി­ന്റെ ആ­ദ്യ­ത്തെ പ്ര­ധാ­ന­മ­ന്ത്രി­യാ­കാ­നും അ­ദ്ദേ­ഹ­ത്തെ പ്രാ­പ്‌­ത­നാ­ക്കി­യ­ത്‌. അ­തി­നു­വേ­ണ്ട­ത്ര അ­നു­ഭ­വ­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­ട്ടു­ണ്ടെ­ന്ന്‌ പ­റ­ഞ്ഞു­വ­ല്ലോ. ത­ന്റെ ആ­ത്മ­ക­ഥ­യിൽ ചാ­ച്ചാ­ജി എ­ഴു­തി­യ­ത്‌ വാ­യി­ച്ചാൽ ന­മു­ക്ക്‌ അ­തി­ശ­യ­വും അ­ഭി­മാ­ന­വും തോ­ന്നും. `ഞാ­നും കൂ­ട്ടു­കാ­രും ജ­യി­ലിൽ വെ­റും നി­ല­ത്തു­കി­ട­ന്നാ­ണ്‌ ഉ­റ­ങ്ങി­യി­രു­ന്ന­ത്‌. ത­ടി­യ­ന്മാ­രാ­യ എ­ലി­കൾ മു­ഖ­ത്തു­കൂ­ടെ­യും ശ­രീ­ര­ഭാ­ഗ­ങ്ങ­ളി­ലൂ­ടെ­യും ഓ­ടി­പ്പാ­ഞ്ഞു­പോ­കു­മ്പോൾ ഞ­ങ്ങൾ ഞെ­ട്ടി­യു­ണ­രു­മാ­യി­രു­ന്നു…` അ­ങ്ങ­നെ­യാ­ണ്‌ മ­ഹാ­ത്മ­ജി­യും മ­റ്റു­ള്ള ആ­യി­ര­ക്ക­ണ­ക്കി­ന്‌ സ്വാ­ത­ന്ത്ര്യ­സ­മ­ര­പ്പോ­രാ­ളി­ക­ളും ന­മ്മു­ടെ രാ­ജ്യ­ത്തി­ന്‌ മ­ഹാ­സ്വാ­ത­ന്ത്ര്യം നേ­ടി­ത്ത­ന്ന­ത്‌ എ­ന്ന­തും ഈ ശി­ശു­ദി­ന­ത്തിൽ ന­മ്മൾ മ­റ­ന്നു­കൂ­ടാ.. ച­ങ്ങാ­തി­മാ­രേ.
................................................................................................................................................................

സ്കൂളില്‍ നിന്നും പച്ചക്കറി വിത്തുകള്‍ കിട്ടിയില്ലേ ....വീട്ടില്‍ കൃഷി ചെയ്യാന്‍ സ്ഥലമില്ലാതെ വിഷമിക്കുകയാണോ ...എങ്കില്‍ വീടിന്റെ ടെറസ് മതി നമുക്ക് കൃഷി ചെയ്യാന്‍ .....ഇതാ താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍  ടെറസ് കൃഷിക്ക് സഹായകമാകും
.............................................................................................................................








ഒരു പൂന്തോട്ടമോ അടുക്കളത്തോട്ടമോ പ്രായോഗികമാകാത്ത അത്ര ചെറുതായിരിക്കുന്നു വീട്ടുവളപ്പ്. അവിടെ പച്ചക്കറിയോ പൂക്കളോ വേണമെന്ന്
കരുതിയാല്‍ അത്യാഗ്രഹമാകില്ലേ. ഇല്ലെന്ന ഉത്തരം കേട്ട് മൂക്കത്ത് വിരല്‍ വെക്കേണ്ട. കാരണം ഇതെല്ലാം സാധ്യമാകുന്നത്ര വിസ്തൃതമാണ് മട്ടുപ്പാവ്.
അടുക്കളത്തോട്ടം മാളികമുകളേറിയാല്‍ മാത്രം മതി. വ്യായാമം, അധ്വാനം, ആനന്ദം… എല്ലാം ഒറ്റയടിക്ക് നേടാം. ഒരു കുടുംബത്തിനുവേണ്ട പാവലും
കോവലും പയറും ചീരയും തക്കാളിയും മുളകും വഴുതനയും തുടങ്ങി സകല പച്ചക്കറികളും ഇവിടെ വളര്‍ത്താം. വാഴയും പപ്പായയും കറിവേപ്പും മുരിങ്ങയും
പടിക്ക് പുറത്താകില്ല. ചേന, ചേമ്പ്, കാച്ചില്‍, കപ്പ, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക, മത്തന്‍, കുമ്പളം, വെള്ളരി എന്നിവയെ പൊന്നുപോലെ വളര്‍ത്താന്‍
മട്ടുപ്പാവൊരുക്കമാണ്.
ചാക്കും ചട്ടിയും ഇഷ്ടിക കെട്ടിയ തടവുമെല്ലാം വേരോട്ടത്തിനുള്ള ഇടമാക്കാം. നടുന്ന വിളക്കനുസരിച്ചാണ് തടത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ഇഷ്ടിക കെട്ടിയുണ്ടാക്കുന്ന സ്ഥിരം തടത്തില്‍ മുരിങ്ങയും കറിവേപ്പും തെങ്ങുമടക്കമുള്ള ബഹുവര്‍ഷ വിളകള്‍ നടാം.
ചട്ടികളില്‍ വിളസമൃദ്ധി
ചട്ടികളില്‍ മിക്ക വിളകളും നടാം. മണ്‍ചട്ടിയോ പ്ലാസ്റ്റിക് ചട്ടികളോ ബേസിനുകളോ ഇതിനുപയോഗിക്കാം. ചട്ടിക്ക് ചുരുങ്ങിയത് ഒരടി വായ്വട്ടം വേണം.
അടിയിലും അരികിലും ദ്വാരമിടണം. അമിതജലം വാര്‍ന്നുപോകാനാണിത്. അടിയില്‍ ഉടഞ്ഞ ചട്ടിക്കഷണങ്ങളോ ഇഷ്ടികപ്പൊട്ടോ നിരത്തണം. അതിന് മുകളില്‍
കരിയിലപ്പൊടി. ശേഷം ചട്ടി മിശ്രിതം നിറക്കണം. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യഅളവില്‍ ചേര്‍ന്നതാണിത്. മണലിനു പകരം
ചകിരിച്ചോറായാലും മതി. ചാണകപ്പൊടിക്ക് ബദലാണ് കമ്പോസ്റ്റും മണ്ണിരകമ്പോസ്റ്റും. ചട്ടിയുടെ വക്കില്‍നിന്ന് ഒന്നര ഇഞ്ച് താഴെവരെ ഇവ
നിറക്കാം. ചകിരിച്ചോറാണ് ചേരുവയെങ്കില്‍ നനയുടെ ഇടവേള കൂട്ടാം. ഇതില്‍ ആവശ്യമുള്ള പച്ചക്കറി വിളകള്‍ നടാം.
................................................................................................................................
വിളകള്‍ക്ക് ചാക്കുവാസം
മട്ടുപ്പാവിലെ കൃഷിക്ക് പ്ലാസ്റ്റിക് ചാക്ക് ഉത്തമമാണ്. വിലക്കുറവും ഭാരക്കുറവുമാണ് സവിശേഷത. ആവശ്യാനുസരണം മാറ്റി വക്കാം. ചാക്കിന്റെ മൂലകള്‍
ഉള്ളിലേക്ക് കയറ്റിവച്ചുവേണം ചട്ടി മിശ്രിതം നിറക്കാന്‍. ചാക്ക് മറിയാതെ നിലത്തിരിക്കാനാണിത്. നുറുക്കിയ ചകിരിത്തൊണ്ട് അടിഭാഗത്ത് ഇട്ടാല്‍
വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം. ചാക്കില്‍ ജൈവവളം ചേര്‍ക്കാനുള്ള ഇടം വിടണം. ചാക്ക് ചുരുട്ടി വച്ച് ആവശ്യത്തിനനുസരിച്ച്
നിവര്‍ത്താം. പച്ചക്കറി വിത്തോ തൈകളോ ഇതില്‍ നടാം. ടെറസിലെ കൈവരിക്ക് മുകളിലും ചുവര്‍ വരുന്നതിന് മുകളിലുമാകണം ചാക്കിന്റെ സ്ഥാനം. രണ്ട്
ഇഷ്ടികകള്‍ രണ്ടിഞ്ച് അകലത്തില്‍ വച്ച് അതിന് മുകളില്‍ ചാക്ക് വെക്കണം. ചാക്കിലെ അമിതജലം പോകാന്‍ ഇതുപകരിക്കും. മഴവെള്ളം കെട്ടിക്കിടന്ന്
ടെറസില്‍ ചളിക്കെട്ട് ഉണ്ടാകാതിരിക്കാനും നന്ന്.
തടത്തിലെ കൃഷി
ടെറസില്‍ തടമുണ്ടാക്കി അതില്‍ പോട്ടിങ് മിശ്രിതം നിറച്ചും കായ്കറികള്‍ കൃഷിയിറക്കാം. ടെറസിന്റെ അരമതിലിനോട് ചേര്‍ന്നാവണം തടം. ടെറസിന്
ഭാരക്കൂടുതല്‍ അനുഭവപ്പെടാതിരിക്കാനാണ് ഈ നിഷ്കര്‍ഷ. അടിഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാല്‍ വെള്ളം കിനിഞ്ഞിറങ്ങാനുള്ള സാധ്യത തടയാം. രണ്ടര അടി വീതിയും ഒരടി ഉയരവുമുള്ള തടത്തില്‍ ഒട്ടുമിക്ക പച്ചക്കറി വിളകളും വളര്‍ത്താം. അരമതിലിന് സമാന്തരമായാണ് തിണ്ടുണ്ടാക്കേണ്ടത്. ഇതിന് ഇഷ്ടികയോ ചകിരിത്തൊണ്ടോ ഉപയോഗിക്കാം. ഒന്ന്-രണ്ട് വര്‍ഷം കൂടുമ്പോള്‍ അഴുകിയ ചകിരിത്തൊണ്ട് മാറ്റി പുതിയത് അടുക്കേണ്ടി വരും.
പന്തല്‍
മട്ടുപ്പാവില്‍ ഇരുമ്പുകമ്പി വലിച്ചുകെട്ടി സ്ഥിരം പന്തലൊരുക്കാം. പടര്‍ന്നുവളരുന്ന പച്ചക്കറികള്‍ക്കുള്ള ഇടമാണിത്. പയര്‍, പാവല്‍, കോവല്‍,
പടവലം, അമര എന്നിവയെല്ലാം ഈ പന്തലില്‍ വളര്‍ത്താം. ഇവയുടെ നീളത്തിനും വീതിക്കുമൊന്നും പ്രത്യേക നിഷ്കര്‍ഷയില്ല. പരിചരണത്തിനും വിളവെടുപ്പിനും
സൌകര്യപ്രദമാകണം. പന്തലിന് ചുവട്ടില്‍ ചീര വളരട്ടെ. നിലത്ത് ഓല വിരിച്ച് മത്തന്റേയും വെള്ളരിയുടെയും കുമ്പളത്തിന്റെയും വള്ളികളെ പടരാന്‍
വിടാം.
തടത്തില്‍ മൂന്നോ നാലോ വിത്ത് നടാം. മുളച്ചശേഷം ആരോഗ്യമുള്ള ഒന്നോരണ്ടോതൈകള്‍ നിര്‍ത്തി ബാക്കി പറിച്ചുമാറ്റാം. വൈകുന്നേരമാണ് തൈകള്‍
പറിച്ചുനടാന്‍ നല്ലത്. നട്ട ഉടന്‍ മിതമായ തോതില്‍ നനക്കണം. വെള്ളം ഒലിച്ച് ചട്ടിയില്‍നിന്ന് പുറത്തുപോകുന്നതുകൊണ്ട് ഗുണമൊന്നുമില്ല. വളം
നഷ്ടപ്പെടുമെന്ന ദോഷവുമുണ്ട്. നനസമയത്തെല്ലാം ഇക്കാര്യം ഓര്‍മ വേണം.
വളം ചേര്‍ക്കാം; കീടത്തെ തുരത്താം
ചെടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ മേല്‍വളം ചെയ്യണം. പച്ചച്ചാണകം വെള്ളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കാം. മണ്ണിര കമ്പോസ്റ്റും ഉത്തമ ജൈവവളമാണ്. വെര്‍മി വാഷ് ഉപയോഗിച്ചാല്‍ ചെടികള്‍ കാണെക്കാണെ വളരും. മണ്ണിര കമ്പോസ്റ്റ് ടാങ്കില്‍നിന്ന് ഊര്‍ന്നുവരുന്ന ദ്രാവകമാണിത്. മണ്ണിര കമ്പോസ്റ്റ് വെള്ളത്തില്‍ കുതിര്‍ത്താല്‍ ലഭിക്കുന്ന കട്ടന്‍ചായ പരുവത്തിലുള്ള വെള്ളവും വെര്‍മി വാഷ് തന്നെ. ഗോമൂത്രം നേര്‍പ്പിച്ച് ചെടിച്ചുവട്ടില്‍
ഒഴിക്കാം. ഇലകളില്‍ തളിക്കാനും ഇത് മതി. പൊടിഞ്ഞ ചാണകവും വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കുമെല്ലാം മേല്‍വളമാക്കാം. പിണ്ണാക്ക് വെള്ളത്തില്‍ കലക്കി രണ്ടു മൂന്നു ദിവസം പുളിപ്പിച്ച് നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ഒഴിക്കാം. ചെടിയുടെയും വിളകളുടെയും അവശിഷ്ടങ്ങള്‍ അരിഞ്ഞുചേര്‍ത്ത് മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്താം. കീടങ്ങള്‍ വിളകളുടെ സന്തത സഹചാരിയാണ്. മട്ടുപ്പാവിലെന്നല്ല മാനത്തുതന്നെ കൃഷി ചെയ്താലും കീടങ്ങള്‍ വിരുന്നെത്തും. ദിവസവും ചെടികളില്‍ കണ്ണെത്തണമെന്നതാണ് പരിചരണങ്ങളില്‍ പ്രധാനം. പല കീടങ്ങളും അവയുടെ മുട്ടകളും ഇത്തരത്തില്‍ നീക്കാനാവും.
കീടങ്ങളെ തുരത്താന്‍ പുകയില കഷായം ഉപയോഗിക്കാം. ജൈവകീടനാശിനിയായതിനാല്‍ ഭയാശങ്കകള്‍ വേണ്ടേവേണ്ട. പോട്ടിങ് മിശ്രിതം മാററാതെ രണ്ടു വര്‍ഷം
കൃഷിയിറക്കാം. ഒന്നര മാസം പിന്നിട്ടാല്‍ മിക്കതും വിളഞ്ഞുതുടങ്ങും. ആവശ്യത്തിനനുസരിച്ച് വിളവെടുക്കാം.
കരുതല്‍ വേണം
ചെറിയ ചെരിവുള്ളതാകണം മേല്‍ക്കൂര. വെള്ളം കെട്ടിനില്‍ക്കാതിരിക്കാനാണിത്. തടമൊരുക്കുന്നതിന്റെ മുന്‍പ് ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഷീറ്റ്
വിരിക്കണം. നനവിനും കിനിവിനുമുള്ള സാധ്യത മുളയിലേ നുള്ളാനാണിത്. ശക്തമായ മഴക്കാലത്ത് കൃഷിയിറക്കുന്നത് ഒഴിവാക്കാം. ചെടികളുടെ വളര്‍ച്ച
കുറയും. ഉല്‍പാദനവും. ടെറസിന്റെ മുകളില്‍ വഴുക്കല്‍ മൂലമുണ്ടാകുന്ന അപകടസാധ്യത വേറെ.
അപ്പോള്‍ ഇനി കൃഷിക്കായി തയ്യാറായിക്കോളൂ  

..............................................................................................................................











No comments:

Post a Comment