ഒന്നാം തരക്കാര്‍ക്ക് ഓര്‍മ്മമരം ....
വഴിയോരങ്ങളില്‍ തണല്‍ മരങ്ങള്‍
ചെറുവത്തൂര്‍ : കാല്‍നട യാത്രക്കാര്‍ക്ക് തണലേകാന്‍ കാലിക്കടവ്_ തൃക്കരിപ്പൂര്‍ റോഡരികില്‍ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ച് ചന്തേരയിലെ കുട്ടികള്‍. പരിസ്ഥിതി ദിനാചരണ ഭാഗമായി ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലെ കുട്ടികളാണ് വഴിയോരത്ത് 'കുമ്പിള്‍' മരങ്ങള്‍ നട്ടത്. നട്ടുപിടിപ്പിച്ച തൈകള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ സംരക്ഷണവും നല്‍കും. വിദ്യാലയത്തിലെ ഒന്നാംതരത്തിലെ കുട്ടികള്‍ പരിസ്ഥിതി ദിനത്തില്‍ വീട്ടുമുറ്റത്ത് ഓര്‍മ്മമരങ്ങളും നട്ടു. നെല്ലി മരങ്ങളാണ് നട്ടത്. പരിസ്ഥിതി ദിനാചരണത്തില്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
No comments:
Post a Comment