CHILDRENS CORNER

കായിക മേളയില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍
............................................................................................................... 




..............................................................................................................................................................
പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടാം തരത്തില്‍ ഒരുക്കിയ പൂക്കട 

...................................................................................................................................................................
നല്ല ഭക്ഷണം ...
മൂന്നാം തരത്തിലെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാലഡ് തയ്യാറാക്കുന്ന ബാലന്‍ മാഷ്‌ ...........



...................................................................................................................................................................
കലോത്സവങ്ങള്‍ അടുത്തെത്തിയില്ലേ ..രണ്ടാം തരം വിദ്യാര്‍ത്ഥികള്‍ക്ക് കടങ്കഥ ഒരു മത്സരയിനമാണ് ...അതിലേക്കായി ഇതാ  കുറച്ചു കടങ്കഥകള്‍  


വട്ടത്തിൽ ചവിട്ടിയിൽ നീളത്തിലോടും.
സൈക്കിൾ
വട്ടി എടുത്താൽ കാള ഓടും.
വഞ്ചി
വരുമ്പോൾ കറുത്തിട്ട്, പോകുമ്പോൾ വെളുത്തിട്ട്.
തലമുടി
വരുമ്പോൾ ചുവന്നിട്ട്, പോകുമ്പോൾ കറുത്തിട്ട്.
മൺകലം
വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല.
ചിലന്തി
വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട്.
ചിരവ
വാലില്ലാക്കോഴി നെല്ലിനു പോയി.
വെള്ളിച്ചക്രം
വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ.
തവള
വില്ലാണ് പക്ഷേ ഞാണില്ല കെട്ടാൻ.
മഴവില്ല്
വീട്ടിലും നിർത്തില്ല നാട്ടിലും നിർത്തില്ല.
പേപ്പട്ടി
വീട്ടിലെ കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
അടുപ്പ്
വെട്ടും തോറും വളരും ഞാൻ.
തലമുടി

വെള്ളമതിലിനുള്ളിൽ ഒരു വെള്ളിവടി.
വാഴപ്പിണ്ടി
വെള്ളിക്കിണ്ണത്തിൽ ഞാവൽപ്പഴം.
കണ്ണ്
വേലിപ്പൊത്തിലിരിക്കും രത്നം.
മിന്നാമിനുങ്ങ്

മകൻ അറയ്ക്കകത്ത്, അമ്മ പുരയ്ക്ക് പുറത്ത്.
നെല്ലും വൈക്കോലും
മണ്ണിനടിയിൽ പൊന്നമ്മ.
മഞ്ഞൾ
മണ്ണിൽ മുളയ്ക്കാതെ മരത്തിൽ പടർന്നു.
ചിതൽ
മണ്ണ് വെട്ടി വെട്ടി പൊന്ത കണ്ടു. പൊന്ത വെട്ടി വെട്ടി പാറ കണ്ടു. പാറ വെട്ടി വെട്ടി വെള്ളി കണ്ടു. വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു.
തേങ്ങ
മുക്കണ്ണൻ ചന്തയ്ക്ക് പോയി.
തേങ്ങ
മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി.
റോസാപുഷ്പം
മുള്ളില്ലാത്ത പുറംകാട്ടിൽ എല്ലില്ലാത്ത ഒരെലിക്കുഞ്ഞ്.
പേൻ
മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല.
പാവയ്ക്ക
മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് പശുവല്ല.
ചക്ക
മുറ്റത്തുനിൽക്കും മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു് മുറിത്തുടൽ.
വാഴക്കുല
മുറ്റത്തെ ചെപ്പിനടപ്പില്ല.
കിണർ
മൂന്നു ചിറകുള്ള വവ്വാൽ.
സീലിംഗ് ഫാൻ
മേലേവീട്ടിലെ മുത്തശ്ശ്യമ്മേടെ പൊട്ടിച്ചിരിയും പേടിപ്പിക്കും.
മിന്നലും ഇടിയും
..................................................................................................

കുട്ടികള്‍ക്കിനി കൃഷിയും പാഠം - കൃഷി വകുപ്പ് മുഖേന വിതരണം ചെയ്ത പച്ചക്കറി വിത്തുകളുമായി കുട്ടികള്‍ .....

No comments:

Post a Comment