കാലിക്കടവ് : വിദേശ അടിമത്തത്തിന് കീഴില്‍ നരകതുല്യം ജീവിച്ച ജനത ഉജ്വലമായി ഉണര്‍ന്നെണിറ്റതിന്റെ ആഹ്ലാദവുമായി രാഷ്ടം ഇന്ന്സ്വാതന്ത്ര്യ ദി നം ആഘോഷിക്കുന്നു. ചന്തേ ര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. പ്രധാനാധ്യാപിക സി എം മീനാകുമാരി പതാകയുയര്‍ത്തി. പ്രസംഗം, ക്വിസ്, പതാക നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ നടന്നു.സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പി രാഘവന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി മക്കള്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. രചന ബാബു അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ അബ്ദുള്‍ ഖാദര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്കൂള്‍ പി ടി എ പ്രസിഡന്റ് സി എ കരീം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപനവും, പായസവിതരണവും ഉണ്ടായി
No comments:
Post a Comment