പിന്നിട്ട ദിനങ്ങളിലൂടെ .................
ഇസ്സത്തുലില്‍ സാഹോദര്യത്തിന്റെ നോമ്പുതുറ
കാലിക്കടവ് :റമദാന്‍ വ്രതാനുഷ്ടാനത്തിന്റെ പുണ്യദിനത്തില്‍ ചന്തേര ഇസ്സത് തുല് ഇസ്ലാം എ. എല്‍.പി സ്കൂളില്‍ ഒരുക്കിയ നോമ്പുതുറ മതസാഹോദര് യത്തിന്റെ സ്നേഹവേദിയായി. വിശ്വാസികള്‍ക്കൊപ്പം വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകരും നോമ്പുനോറ്റു. ഇത് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് വിദ്യാലയത്തില്‍ നോമ്പ് തുറ ഒരുക്കിയത്. നോമ്പുതുറയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹ സംഗമം ചന്തേര മുസ്ലീം ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് ടി. കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചന്തേര എസ് ഐ പി ആര്‍ മനോജ് മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ പി ടി എ പ്രസിഡന്‍റ് സി എ കരീം അധ്യക്ഷത വഹിച്ചു.സ്കൂള്‍ പ്രധാനാധ്യാപിക സി. എം മീനാകുമാരി, ഒ. ടി സുബൈര്‍, ശരീഫ് കാരയില്‍, ബാലചന്ദ്രന്‍ എരവില്‍ , വിനയന്‍ പിലിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment