സുമനസുകളുടെ സഹായത്തോടെ പഠനോപകരണങ്ങളും, പുതുവസ്ത്രങ്ങളും
സാമ്പത്തികമായി വിഷമതയനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാലയത്തിലെ 'നന്മ'പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങളും, പുതുവസ്ത്രങ്ങളും നല്‍കി. പന്ത്രണ്ടു കുട്ടികള്‍ക്കാണ് സഹായമെത്തിച്ചത്. ബാഗ്, കുട, നോട്ടുപുസ്തകങ്ങള്‍, പെന്‍സില്‍,റബ്ബര്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയത് തങ്കമ്മ സിസ്റ്റര്‍ ആണ്. കുരുന്നുകള്‍ക്ക് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചത് കെ.എം.സി.സി പ്രവര്‍ത്തകരാണ്. അബൂദാബി കെ.എം.സി.സി. പിലിക്കോട് പഞ്ചായത്ത് കമ്മറ്റിയാണ് .സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വസ്ത്രങ്ങള്‍ നല്‍കിയത്. ചന്തേര ജമാത്ത് കമ്മിറ്റി പ്രസിഡന്റ് ടി.കെ.പൂക്കോയതങ്ങൾ പ്രധാനാധ്യാപിക സി.എം.മീനകുമാരിക്ക് വസ്ത്രങ്ങള്‍ കൈമാറി. ശരീഫ് കാരയിൽ അധ്യക്ഷത വഹിച്ചു. ടി.പി.നൗഫൽ, പി.കെ.സി.ഫൈസൽ, സത്താർ ചന്തേര, ടി.വി.പി.അബ്ദുൽ ഖാദർ ,എം.ടി.പി.സുലൈമാൻ, എം.ടി.പി.മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഹിമാൻ സംബന്ധിച്ചു.

No comments:
Post a Comment