പ്രതിഭകള്‍ക്ക് വിജയോത്സവത്തിലൂടെ അനുമോദനം
ജില്ലാ ഉപജില്ലാ ശാസ്ത്രോത്സവങ്ങളിലും, ഉപജില്ലാ കലോത്സവത്തിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂള്‍ പി.ടി.എ കമ്മറ്റി വിജയോത്സവത്തിലൂടെ അനുമോദിച്ചു. ജില്ലാ ശാസ്ത്രോത്സവത്തില്‍ രണ്ട് ഒന്നാം സ്ഥാനങ്ങള്‍, ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം , അറബിക് സാഹിത്യോത്സവത്തില്‍ രണ്ടാം സ്ഥാനം, കലോത്സവം ഓവറോള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം എന്നീ നേട്ടങ്ങളാണ് ഇത്തവണ വിദ്യാലയം സ്വന്തമാക്കിയത്. അനുമോദനയോഗ ഉദ്ഘാടനവും, ഉപഹാര സമര്‍പ്പണവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി പ്രകാശ് കുമാര്‍ നിര്‍വഹിച്ചു. രചന ബാബു അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ ബി.പി.ഒ കെ.ഷൈനി, സ്കൂള്‍ മാനേജര്‍ ടി.വി.പി അബ്ദുള്‍ ഖാദര്‍, മദര്‍ പി. ടി. എ പ്രസിഡന്റ് സി.എം റഹ്മത്ത്, .ബാലചന്ദ്രന്‍ എരവില്‍, വിനയന്‍ പിലിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment