അക്ഷരമരമൊരുക്കി 58 ദീപം തെളിയിച്ച് കേരളപ്പിറവി ആഘോഷം
സ്കൂള്‍ മുറ്റത്ത് ഒരുക്കിയ അക്ഷരമരച്ചോട്ടില്‍ 58 ദീപങ്ങള്‍ തെളിയിച്ച് മലയാള നാടിന്റെ പിറന്നാള്‍ ദിനത്തെ കുരുന്നുകള്‍ വരവേറ്റു. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലാണ് അമ്മമലയാളം എന്ന പേരില്‍ ദിനാചരണം ഒരുക്കിയത്. കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, ജില്ലകള്‍, നദികള്‍, ഓരോ ജില്ലകളിലെയും സവിശേഷത, കലകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകളാണ് അക്ഷരമരത്തില്‍ നിറഞ്ഞത്. ക്വിസ് മത്സരവും നടന്നു. സ്കൂള്‍ പ്രധാനാധ്യാപിക സി എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രന്‍ എരവില്‍ അധ്യക്ഷത വഹിച്ചു. കെ ആര്‍ ഹേമലത, ടി റജിന, വിനയന്‍ പിലിക്കോട്, സിഞ്ചു എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
No comments:
Post a Comment